Tuesday, October 6, 2026

ജോഷിമഠിന് പിന്നാലെ യുപിയിലെ അലിഗഢിലും വീടുകളിൽ വിള്ളൽ വീഴുന്നു ; ഭീതിയിലും ആശങ്കയിലും ജനം,കേന്ദ്ര സംഘം നേരിട്ടെത്തി പരിശോധനകൾ നടത്തും

ഉത്തരാഖണ്ഡ് : ജോഷിമഠിലെ ഭൗമ പ്രതിഭാസത്തിന് പിന്നാലെ ഉത്തർപ്രദേശിലെ അലിഗഢിലും വീടുകളിൽ വിള്ളൽ. അലിഗഢ് കൻവാരിഗഞ്ചിലെ വീടുകളിലാണ് വിള്ളൽ രൂപപ്പെട്ടത്. കുറച്ചുദിവസങ്ങളായി വിള്ളൽ രൂപപ്പെടുകയാണ്. ജനങ്ങൾ ആശങ്കയിലാണെന്നും നഗരസഭാ അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇവർ നടപടിയെടുക്കാൻ കൂട്ടാക്കുന്നില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.

കേന്ദ്ര സംഘം നേരിട്ടെത്തി പരിശോധനകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ജോഷിമഠിൽ നിരവധി കെട്ടിടങ്ങളും വീടുകളുമാണ് വിള്ളൽ വീണ് തകരാറിലായത്. ഈ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനാണ് സർക്കാരിന്റെ തീരുമാനം.

Related Articles

Latest Articles