ഹൈദരാബാദ്: ഖുശ്ബുവിന് പിന്നാലെ നടി വിജയശാന്തിയും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു. താരം നാളെ ബിജെപിയില്‍ ചേരുമെന്നാണ് ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി നാളെ കൂടിക്കാഴ്ച നടത്തും. തെലങ്കാന ബിജെപി അധ്യക്ഷനായ സഞ്ജയ് കുമാറും ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

