മുംബൈ: റസിഡൻഷ്യൽ സൊസൈറ്റിയുടെ ഗേറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ (Vinod Kambli) പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച കാംബ്ലി മുംബൈ ബാന്ദ്രയിലെ പാര്‍പ്പിട സമുച്ചയത്തിന്‍റെ ഗേറ്റിടിച്ച് തകര്‍ക്കുകയായിരുന്നു. കാറിടിച്ചതിന് പിന്നാലെ വിനോദ് കാംബ്ലി അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.
(ഐപിസി) സെക്ഷൻ 279 (അശ്രദ്ധമായി വാഹനമോടിക്കുക), 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തൽ), എന്നിവ പ്രകാരം കാംബ്ലിക്കെതിരെ കേസെടുത്തതായി ബാന്ദ്ര പോലീസ് അറിയിച്ചു.

