തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ എ ഐ ക്യാമറകൾ ഇന്ന് പണി തുടങ്ങും.ഇന്ന് അർദ്ധരാത്രി മുതൽ നിയമലംഘനങ്ങൾക്ക് പിഴത്തുക നൽകണം.നിയമലംഘനം കണ്ടെത്താന്‍ 675 എഐ ക്യാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 ക്യാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്.ക്രമേണ ക്യാമറകളുടെ എണ്ണം വർദ്ധിപ്പിക്കാനും സാധ്യത ഉണ്ട്.ബോധവത്കരണ നോട്ടീസ് നല്‍കല്‍ സമയം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് പിഴ ചുമത്തലിലേക്ക് കടക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ രണ്ടുപേർക്കൊപ്പം ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നതിന് തൽക്കാലം പിഴ ഈടാക്കില്ല.പിഴത്തുക ഈടാക്കുക ഇങ്ങനെ …
ഹെൽമറ്റില്ലാത്ത യാത്ര – 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ- 1000 രൂപ)
ലൈസൻസില്ലാതെയുള്ള യാത്ര – 5000 രൂപ
ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം- 2000 രൂപ
അമിതവേഗത -2000 രൂപ
സീറ്റ് ബെൽറ്റില്ലെങ്കിൽ ആദ്യതവണ -500 രൂപ പിഴ (ആവർത്തിച്ചാൽ -1000 രൂപ)
മദ്യപിച്ച് വാഹനമോടിച്ചാൽ ആറുമാസം തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ. രണ്ടാംതവണ പിടിയിലായാൽ രണ്ടു വർഷം തടവ് അല്ലെങ്കിൽ 15,000 രൂപ പിഴ
ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം തടവ് അല്ലെങ്കിൽ 2000 രൂപ പിഴ. രണ്ടാംതവണ പിടിയിലായാൽ മൂന്നു മാസം തടവ് അല്ലെങ്കിൽ 4000 രൂപ പിഴ
രണ്ടിൽ കൂടുതൽ പേരുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാൽ -1000 രൂപ

