കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാൾ നിയന്ത്രണത്തിലുള്ള ആർ ജി.കാർ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നതിനിടെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സ്വന്തം മണ്ഡലമായ ഭാബാനിപൂരിൽ പെടുന്ന കൊൽക്കത്തയിലെ പ്രശസ്തമായ എസ്എസ്‌കെഎം ഹോസ്പിറ്റലിൽ മറ്റൊരു ഡ്യൂട്ടി ഡോക്ടറെ ജനക്കൂട്ടം മർദ്ദിച്ചു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനും ശക്തനുമായ ടിഎംസി മന്ത്രിയുമായി അടുപ്പമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതൃത്വം രംഗത്ത് വന്നു. ഒരു വനിതാ മുഖ്യമന്ത്രി ഭരിച്ചിട്ടും ബംഗാളിൽ സ്ത്രീകളും ഡോക്ടർമാരും ഉൾപ്പെടെ ആരും ആരും സുരക്ഷിതരല്ലെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ തുറന്നടിച്ചു.

