Monday, May 20, 2024
spot_img

2001 ഗുജറാത്തിൽ നടന്ന ഭൂകമ്പത്തിൽ ജീവൻ വെടിഞ്ഞ അദ്ധ്യാപർക്കും സ്‌കൂൾ കുട്ടികൾക്കും ആദരാഞ്ജലിയെന്നോണം നിർമ്മിച്ച വീർ ബാലക്ക് സ്മാരകം ; പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം നിർവ്വഹിക്കും

 

കച്ച് :പ്രധാന മന്ത്രി നരേന്ദ്ര മോദി വീർ ബാലക്ക് സ്മാരകം ഇന്ന് ഗുജറാത്തിന് സമർപ്പിക്കും .2001 ഇൽ ഗുജറാത്തിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന ഭൂകമ്പത്തിൽ ജീവൻ വെടിഞ്ഞ അദ്ധ്യാപർക്കും സ്‌കൂൾ കുട്ടികൾക്കും ആദരാഞ്ജലിയെന്നോണമാണ് വീർ ബാലക്ക് സ്മാരകം നിർമ്മിച്ചത്.അഞ്ജാർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്താണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്.

ദ്വിദിന പര്യടനത്തിനായി ശനിയാഴ്ച്ചയാണ് ഗുജറാത്തിൽ മോദി എത്തിയത്.തുടർന്ന് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ , സംസ്ഥാന ബി ജെ പി തലവൻ സി. ആർ പാട്ടീൽ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. അദ്ദേഹം ഇന്ന് ഏകദേശം 10 പദ്ധതികൾ കച്ചിൽ ഉദ്ഘാടനം ചെയ്യും.

2001 ജനുവരി 26 ൽ നടന്ന ഭൂകമ്പത്തിൽ 20 അദ്ധ്യാപകരും 185 സ്‌കൂൾ കുട്ടികളുമാണ് മരണപ്പെട്ടത് . പരേഡിന്റെ ഭാഗമായി അവർ ഒരു പാതയിലൂടെ കടന്നുപോകുന്ന വേളയിൽ, ശക്തമായ ഭൂചലനം ഉണ്ടാകുകയായിരുന്നു. കെട്ടിടങ്ങളുടെയും മതിലുകളുടെയും അവശിഷ്ടങ്ങൾ അവരുടെ മേൽ പതിച്ചത് മൂലം മരണം സംഭവിച്ചു.

സ്മാരകത്തിൽ 5 വിഭാഗങ്ങളുള്ള ഒരു മ്യൂസിയവും ഉണ്ട്. അവയിൽ മരണപ്പെട്ടവരുടെ ചിത്രവും , അവർ ഉപയോഗിച്ചിരുന്ന സാധനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട് .കൂടാതെ മരണപ്പെട്ട അദ്ധ്യാപകരുടെയും കുട്ടികളുടെയും പേര് സ്മാരകത്തിന്റെ ചുവരുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 13000 പേരാണ് 2001 ൽ ഗുജറാത്തിൽ നടന്ന ഭൂചലനത്തിൽ മരണപ്പെട്ടത് .

Related Articles

Latest Articles