Sunday, January 11, 2026

പന്തളം നീരാഴിക്കെട്ട് കൊട്ടാരത്തിലെ വിശാഖംനാൾ കേരളവർമ്മരാജ അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക്, പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം അടച്ചു

പന്തളം: നീരാഴിക്കെട്ട് കൊട്ടാരത്തിലെ വിശാഖംനാൾ കേരളവർമ്മരാജ (84) അന്തരിച്ചു. ഇന്ന് രാവിലെയോടെ തൃശ്ശൂരിൽ വച്ചാണ് അന്തരിച്ചത്. പൂഞ്ഞാർ കൊട്ടാരത്തിലെ പരേതനായ രാമവർമ്മ രാജയുടെയും പന്തളം കൊട്ടാരം മുൻ വലിയതമ്പുരാട്ടിയായ തന്വംഗി തമ്പുരാട്ടിയുടെയും പുത്രനാണ്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡിവിഷണൽ മാനേജരായി വിരമിച്ചു.

കൊച്ചി രാജകുടുംബാംഗം പരേതയായ പത്മിനി ഭാര്യയും, വൃന്ദ രാജ, വന്ദന രാജ എന്നിവർ മക്കളുമാണ്. നന്ദകുമാർ വർമ്മ, സലിൽ വർമ്മ എന്നിവർ മരുമക്കളുമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പന്തളം കുളനട കൈപ്പുഴ പുത്തൻകോയിക്കൽ കൊട്ടാരത്തിൽ വെച്ചു നടക്കും. ആശൂലമായതിനാൽ പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം അടച്ചതായി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 20 മുതൽ ദർശനം ഉണ്ടായിരിക്കും.

Related Articles

Latest Articles