Monday, June 17, 2024
spot_img

ആരാധനാലയങ്ങളിലെ ശബ്ദ മലിനീകരണം: ശക്തമായ നിയമ നടപടികളുമായി വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: കേരളത്തിലെ ആരാധനാലയങ്ങളിൽ സൗണ്ട് സ്പീക്കർ, ആപ്ലിംഫയർ എന്നിവ ഉപയോഗിച്ച് ശബ്ദമലിനീകരണം നടത്തുന്നത് ഉടൻ നിരോധിക്കണമെന്ന്, സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്. ചീഫ് സെക്രട്ടറിക്കും എല്ലാ ജില്ലാ കളക്ടർമാർക്കും ഈ വിഷയത്തിൽ എത്രയും വേഗം നിയമനടപടികളിലേക്ക്‌ കടക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് കത്ത് നൽകിയിട്ടുണ്ട്.

എന്നാൽ 2000 ആഗസ്റ്റ് മുപ്പതിന് സുപ്രീം കോടതിയും 2013 ജനുവരി 23ന് കേരളാ ഹൈക്കോടതിയും ഇത്തരം ഉപകരണങ്ങൾ ആരാധനാലയങ്ങളിൽ ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ചില ആരാധനാലയങ്ങൾ ഈ ഉത്തരവിനെ അവഗണിച്ച് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ലംഘിക്കുകയാണ്. മതാചാരങ്ങളുടെ പേരിൽ നടത്തുന്ന ശബ്ദ മലിനീകരണത്തെ പോലീസും മറ്റ് അധികാരികളും കണ്ടിട്ടും കേട്ടിട്ടുമില്ലായെന്ന് നടിക്കുന്നതിൻ്റെ പിന്നിലെ അജണ്ട വളരെ വ്യക്തമാണെന്നും വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു.

ഒരു സ്ഥലത്തെ തന്നെ പല കേന്ദ്രങ്ങളിൽ നിന്നും ഒരേസമയം വളരെ ഉച്ചത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് പൊതുജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. ശബ്ദമലിനീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉടൻ പിടിച്ചെടുക്കാനും അത് പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളുടെ ഭാരവാഹികൾക്കെതിരെ 2000 ലെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പ്രകാരം നിയമ നടപടികൾ എടുക്കാനും അധികാരികൾ തയ്യാറാകണം.

സൗണ്ട് ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ഇeപ്പാൾ നടത്തുന്ന നിയമനടപടികൾ പോലീസും റവന്യു വകുപ്പും മാതൃകയാക്കണം മത പ്രീണനത്തിൻ്റെ ഭാഗമായി നിയമ ലംഘനങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന പോലീസും സർക്കാരും  ഇത്തരം നിയമ ലംഘന നടപടികൾ അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ വിശ്വഹിന്ദു പരിഷത്ത് സർക്കാരിനെതിരെ  കോടതിയലക്ഷ്യ നടപടിയുപ്പെടെയുള്ള നിയമ പോരാട്ടത്തിന് നിർബന്ധതിതമാകുമെന്ന് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരനും പ്രസ്താവനയിൽ വ്യക്തമാക്കി

Related Articles

Latest Articles