Saturday, June 1, 2024
spot_img

കൊലവിളി മുദ്രാവാക്യം; കുട്ടിയെ ചുമലിലേറ്റിയ ആൾ കസ്റ്റഡിയിൽ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ പിടിയിൽ. കസ്റ്റഡിക്ക് പിന്നാലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ
ഈരാറ്റുപേട്ടയിൽ പ്രതിഷേധം തുടങ്ങി .

ഇത്തരമൊരു റാലിയിൽ കുട്ടിയെ കൊണ്ടുവന്നവർക്കെതിരെയും റാലിയുടെ സംഘാടകർക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട് .ആലപ്പുഴയിൽ കഴിഞ്ഞ ശനിയാഴ്ച പിഎഫ്‌ഐയുടെ റാലിക്കിടെ ആണ് ചെറിയ കുട്ടി വിധ്വേഷപരമായ മുദ്രാവാക്യം വിളിച്ചത്.ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ആണ് വ്യാപകമായ വിമർശനങ്ങൾ കനത്തതും പോലീസ് കേസ് എടുക്കാൻ നിര്ബന്ധിതരായതും.മതസ്പർദ്ദ വളർത്തിയെന്ന കുറ്റത്തിനാണ് ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്

അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നും ആണ് കുട്ടി റാലിക്കിടെ പ്രതി അൻസറിന്റെ തോളിലിരുന്ന് വിളിച്ച് പറഞ്ഞത്. ഇത് കൂടാതെ ബാബറി വിഷയവും മുദ്രാവാക്യത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ടായിരുന്നു..

കുട്ടികളെ റാലിയിൽ പങ്കെടുപ്പിക്കുന്നതിൽ ഹൈക്കോടതിയും അതൃപ്തി അറിയിച്ചു.വീഡിയോ വിശദമായി പരിശോധിക്കണമെന്നും കുട്ടിയെ ആരെങ്കിലും നിർബന്ധിപ്പിച്ച് വിളിപ്പിക്കുന്നതാണോ എന്ന് അനേഷിക്കുകയും വേണം എന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles