Thursday, December 18, 2025

ചരിത്രനേട്ടവുമായി വിത്യ; ഏഷ്യന്‍ ഗെയിംസില്‍ പി ടി ഉഷയുടെ ദേശീയ റെക്കോര്‍ഡിനൊപ്പമെത്തി താരം;400 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ തിളങ്ങാൻ വിത്യ രാംരാജ്!

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി വിത്യ രാംരാജ്. 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡോടെ ഫൈനലിലെത്തിയിരിക്കുകയാണ് താരം. ഇതോടെ പി.ടി. ഉഷയുടെ 1984-ലെ റെക്കോർഡിനൊപ്പമെത്തിരിക്കുകയാണ് വിത്യ. ലോസ് ആഞ്ചലസിലെ ഒളിമ്പിക്‌സിലാണ് പി.ടി ഉഷ് റെക്കോർഡ് സ്വന്തമാക്കിയത്.

എഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിൽ 55.42 സെക്കന്റിൽ ഹീറ്റ്‌സുകൾ പൂർത്തിയാക്കി ഫൈനലിൽ എത്തുന്ന ആദ്യ അഞ്ച് പേരിലൊരാളായി വിത്യ മാറിയിരിക്കുകയാണ്. കുടുംബം പോറ്റാൻ കോയമ്പത്തൂർ പാതയിൽ ഓട്ടോറിക്ഷ ഓടിച്ചു നടന്ന ഇരട്ട സഹോദരിമാരിലൊരാളാണ് വിത്യ. സഹോദരി നിത്യയും 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്.

Related Articles

Latest Articles