Monday, May 6, 2024
spot_img

നക്‌സല്‍ കേസ്; ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 60-ലധികം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്; പരിശോധന തുടരുന്നു

ദില്ലി: നക്‌സല്‍ കേസുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 60-ലധികം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഇരു സംസ്ഥാനങ്ങളിലെയും സംശയാസ്പദമായ സ്ഥലങ്ങളിലും ഒളിത്താവളങ്ങളിലും ഇപ്പോഴും പരിശോധന തുടരുകയാണ്. രാവിലെ മുതല്‍ സംസ്ഥാന പോലീസ് സേനയുമായി ഏകോപിപ്പിച്ചാണ് പ്രത്യേക എന്‍ഐഎ ടീമുകള്‍ പരിശോധന ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 60 ലൊക്കേഷനുകളില്‍ ഇടതുപക്ഷ തീവ്രവാദം (എല്‍ഡബ്ല്യുഇ), നക്‌സല്‍ കേസുമായി ബന്ധപ്പെട്ട് തിരച്ചില്‍ നടക്കുന്നുണ്ടെന്ന് എന്‍ഐഎയുടെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

തെലങ്കാനയിലെ ഹൈദരാബാദിലും ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍, നെല്ലൂര്‍, തിരുപ്പതി ജില്ലകളിലുമാണ് റെയ്ഡ് നടക്കുന്നത്. നക്‌സല്‍ അനുഭാവികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പൗരാവകാശ അനുഭാവികളുടെ നിരവധി നേതാക്കളുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. നിരോധിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ഉള്‍പ്പെട്ട സ്‌ഫോടകവസ്തുക്കള്‍, ഡ്രോണുകള്‍, ലാത്ത് മെഷീന്‍ എന്നിവ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് 2023 ആഗസ്തില്‍ നടന്ന കേസുമായി ബന്ധപ്പെട്ട് സപ്തംബര്‍ ഒമ്പതിന്, തെലങ്കാനയിലും ഛത്തീസ്ഗഡിലും എന്‍ഐഎ നിരവധി റെയ്ഡുകള്‍ നടത്തിയിരുന്നു.

Related Articles

Latest Articles