തിരുവനന്തപുരം നേമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശ്രീ ഋഷി ഗ്ലോബൽ സത്സംഗത്തിന്റെ 23-ാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് ഗ്ലോബൽ കുടുംബം സ്ഥാപകാചാര്യനായ ഗുരുജി ശ്രീ ഋഷി സാഗർ വിഭാവനം ചെയ്ത വിവേകവിദ്യ സങ്കല്പ പൂജ സെപ്തംബർ 27 ന് നടക്കും. നേമം നഗരസഭ കല്യാണമണ്ഡപത്തിൽ രാവിലെ 9 മുതൽ 11 വരെയാണ് ചടങ്ങുകൾ നടക്കുന്നത്
ദിനം പ്രതി തെറ്റായ ശീലങ്ങൾ വർധിച്ചുവരുന്ന നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന കുട്ടികൾക്ക് ഒരു ശക്തി കവചമാണ് വിവേക വിദ്യാ സങ്കല്പ പൂജ. മദ്യവും മയക്കുമരുന്നും മുതൽ മൊബൈൽ ഫോൺ ആസക്തി വരെയും പിടിവാശി, മുൻകോപം ,വിഷാദം മുതൽ പഠനത്തിൽ ശ്രദ്ധക്കുറവും താല്പര്യമില്ലായ്മയും വരെ ഇന്നത്തെ കുട്ടികളിൽ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇവയിൽ നിന്നെല്ലാം നമ്മുടെ കുട്ടികളെ കരകയറ്റുവാൻ ഉതകുന്ന തരത്തിൽ, കാൽനൂറ്റാണ്ടിലധികമായുളള ധ്യാന-മനശാസ്ത്ര രംഗത്തെ അനുഭവപരിചയം മുൻനിർത്തി ഗുരുജി ശ്രീ ഋഷിസാഗർ രൂപപ്പെടുത്തിയിരിക്കുന്ന ഈ സാധനാ ക്രിയയിൽ കുട്ടികളുടെ മാനസികാരോഗ്യത്തിനും സ്വഭാവരൂപീകരണത്തിനും കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നു. ദിവസവും 10 മിനിറ്റ് പരിശീലിക്കാവുന്ന ഒരു സാധനാപദ്ധതിയും തുടർച്ചയായുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ സമ്പ്രദായത്തിന്റെ പ്രത്യേകതയാണ്. ജാതിമത പ്രായഭേദമെന്യേ പഠിക്കുന്ന ഏതൊരു കുട്ടിക്കും ഈ പൂജയിൽ പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 കുട്ടികൾക്കാണ് പൂജയിൽ പങ്കെടുക്കാനാകുന്നത്. കുട്ടികളെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ 9388527372 എന്ന നമ്പറിൽ ബന്ധപ്പെടുക.
വിവേകവിദ്യ സങ്കല്പ പൂജയുടെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ പ്രേക്ഷകർക്ക് വീക്ഷിക്കാവുന്നതാണ്. ഇതിനായി http://bit.ly/40h4Ifn എന്ന ലിങ്കിൽ പ്രവേശിക്കാം

