ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പോളിംഗ് തുടങ്ങി. 12 ജില്ലകളിലെ 61 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
61 നിയമസഭാ സീറ്റുകളിലേക്ക് 692 സ്ഥാനാർഥികളാണ് അഞ്ചാം ഘട്ടത്തിൽ മത്സരിക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചു. കൗശാംബി ജില്ലയിലെ സിരാത്തു മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അലഹാബാദ് വെസ്റ്റിൽ സിദ്ധാർഥ് നാഥ് സിങ്, പ്രതാപ്ഗഢിൽ രാജേന്ദ്ര സിങ്, മങ്കാപുരിൽ രമാപതി ശാസ്ത്രി, അലഹാബാദ് സൗത്തിൽ നന്ദ് ഗോപാൽ ഗുപ്ത നാദി എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
മാത്രമല്ല 12 ജില്ലകളിലായി 2.24 കോടി വോട്ടർമാരാണുള്ളത്. അവസാന രണ്ട് ഘട്ടങ്ങൾ മാർച്ച് മൂന്ന്, ഏഴ് തീയതികളിലാണ് നടക്കുക.

