തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ രാജിവച്ചു. ആരോഗ്യകാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് നൽകി. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞിരുന്നു.
13 റിപ്പോർട്ടുകളാണ് ഭരണപരിഷ്കാര കമ്മീഷൻ ഇത് വരെ തയ്യാറാക്കിയത്. ഇതിൽ 11 റിപ്പോർട്ടുകൾ സമർപ്പിച്ചു. ഇന്നലെ മൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. രണ്ടെണ്ണം കൂടി നൽകാനുണ്ടെന്ന് വി.എസ് വ്യക്തമാക്കി. 2016 ജൂലായിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനായി വിഎസ് ചുമതലയേറ്റത്.

