ദില്ലി: ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് മുന്നിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ ഭീകരസംഘടനയായ ജെയ്ഷ് ഉല് ഹിന്ദ്. ടെലിഗ്രാം പോസ്റ്റിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇത് ഒരു തുടക്കം മാത്രമാണെന്നും ദില്ലിക്ക് പുറമേ കൂടുതല്‍ നഗരങ്ങളില്‍ സ്ഫോടനം ആസൂത്രണം ചെയ്യാന്‍ പദ്ധതിയുണ്ടെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു. സ്ഫോടത്തിൽ അഭിമാനമുണ്ട്. അള്ളാഹുവിന്റെ സൈന്യം വീണ്ടും സ്ഫോടനം നടത്തുമെന്നും സന്ദേശത്തിൽ പറയുന്നു.
അന്വേഷണ ഏജന്‍സികള്‍ ജെയ് ഉല് ഹിന്ദ് സംഘടനയടെ സന്ദേശം പരിശോധിച്ചു വരികയാണ്. അതിനിടെ സ്ഫോടനത്തിന്റെ അന്വേഷണ ചുമതല എന്‍ഐഎയ്ക്ക് കൈമാറി. സംഭവസ്ഥലത്ത് നിന്ന് ഇസ്രയേലി അംബാസഡര്‍ എന്നെഴുതിയ ഒരു കവര്‍ കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനം ട്രെയിലര്‍ മാത്രമാണെന്ന് സൂചിപ്പിക്കുന്ന കത്താണ് ഇതിനുള്ളിലുള്ളത്. സ്ഫോടനത്തിന് പിന്നിലുളളവരെ കണ്ടെത്താന്‍ ഇസ്രയേല്‍ ചാരസംഘടന മൊസാദിന്റെ സഹകരണം കേന്ദ്ര ആഭ്യന്തരമന്ത്രലായം തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.

