പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതിതേടി മാതാപിതാക്കളുടെ സമരത്തിന്റെ രണ്ടാം ദിനമായ ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സമരപന്തലിലെത്തും. കേസിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് സമര പന്തലിലെത്തും. സർക്കാരിന്റെ അലംഭാവം മൂലമാണ് നീതി വൈകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് വാളയാറിലെ മദ്യദുരന്തമെന്ന് കോൺഗ്രസ് ആരോപിച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് ചെല്ലങ്കാവ് കോളനിയിലും സന്ദർശനം നടത്തും. നിരവധി സന്നദ്ധ സംഘടനകളും സമരത്തിന് ഐക്യദാർഡ്യവുമായി രംഗത്ത് വന്നിട്ടുണ്ട്.

