Health

തടി കുറയ്ക്കണോ ? ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിച്ചു നോക്കൂ …

തടി കുറയ്ക്കുക എന്നത് പലര്‍ക്കുമുള്ള ലക്ഷ്യമാണെങ്കിലും ഇത് സാധിയ്ക്കാത്തവരാണ് ഭൂരിഭാഗവും.അതിന് പ്രധാന കാരണം മടി തന്നെയാണ്.കഴിക്കുന്ന ഭക്ഷണം ഉള്‍പ്പെടെ, വ്യായാമക്കുറവ് ഉള്‍പ്പെടെ, തൈറോയ്ഡ് അടക്കമുള്ള പല രോഗങ്ങള്‍ ഉള്‍പ്പെടെ അമിത വണ്ണത്തിന് കാരണമാകാം.

തടി കൂടാന്‍ പ്രധാന കാരണം കഴിക്കുന്ന ഭക്ഷണരീതിയും ശീലവും തന്നെയാണ്. തടി കൂറയ്ക്കാന്‍ സഹായിക്കുന്ന ചല ഭക്ഷണങ്ങളുമുണ്ട്. ഇത്തരത്തിലെ ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം …

ചക്ക

നമ്മുടെ നാട്ടില്‍ ലഭ്യമായ ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട, പലര്‍ക്കും പ്രിയങ്കരമായ ഒന്നാണ് ചക്ക. വേനല്‍ക്കാലത്ത് സുലഭമായി ഉണ്ടാകുന്ന ഇത് രുചികരവും പല വിഭവങ്ങള്‍ ഉണ്ടാക്കാനും കഴിയുന്ന ഒന്നാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചക്ക.ചക്ക തടി കൂട്ടുമെന്ന ഭയം വേണ്ട. വേണ്ട രീതിയില്‍ കഴിച്ചാല്‍ ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. ഇത് വറുത്തല്ല, പഴുത്തതല്ല, പകരം പച്ച പുഴുക്കോ പുഴുങ്ങിയോ കഴിയ്ക്കാം. പുഴുക്കാണെങ്കില്‍ അധികം തേങ്ങാ ചേര്‍ക്കാതെ ഉണ്ടാക്കാം. ഇതിനൊപ്പം മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കാതെ ഇത് പ്രധാന ഭക്ഷണമായ കഴിയ്ക്കാം.

ചോറിനൊപ്പം ചക്ക, അല്ലെങ്കില്‍ ചക്കയ്‌ക്കൊപ്പം മറ്റ് ഭക്ഷണം എന്നിങ്ങനെ പാടില്ല. പകരം ഒരു നേരത്തെ ഭക്ഷണമായി ഇത് കഴിയ്ക്കാം. തടി കുറയ്ക്കാന്‍ നല്ലതാണ്. പൊറോട്ട ആരോഗ്യം കേടാക്കാതെ കഴിയ്ക്കാന്‍ ഈ വഴികള്‍​

റോബസ്റ്റ പഴം

റോബസ്റ്റ പഴം ഇതു പോലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് കൂടുതല്‍ പഴുത്തതല്ല, അല്‍പം പച്ചപ്പോടെയെങ്കില്‍ ഏറെ നല്ലതാണ്. ഇതും മറ്റുള്ള ഭക്ഷണത്തിനൊപ്പം സപ്ലിമെന്റ് എന്ന രീതിയില്‍ അല്ല കഴിയ്‌ക്കേണ്ടത്. മറിച്ച് ഒരു നേരത്തെ ഭക്ഷണം എന്ന രീതിയിലാണ്.അതായത് ഒരു നേരത്തെ ഭക്ഷണത്തിന് പകരം ഒന്നല്ല, രണ്ടോ മൂന്നോ റോബസ്റ്റ കഴിയ്ക്കാം. ഇതില്‍ കൊഴുപ്പ് തീരെ കുറവാണ്. വല്ലാതെ പഴുക്കാത്തതില്‍ ഗ്ലൂക്കോസും കുറവായിരിയ്ക്കും.

ക്യാരറ്റ്

ക്യാരറ്റ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ്. ഇതില്‍ കലോറി ഏറെ കുറവാണ്. ധാരാളം നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രധാന ഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കൂടി കുടിയ്ക്കുന്നത് വിശപ്പ് പെട്ടെന്ന് കുറയ്ക്കും.അമിത ഭക്ഷണം ഒഴിവാക്കാന്‍ ഇത് സഹായിക്കും. മാത്രമല്ല, ഇത് ബൈല്‍ ഉല്‍പാദനത്തിന് സഹായിക്കും.ഇതിനാല്‍ ഇത് കൊഴുപ്പ് എരിയിച്ചു കളഞ്ഞ് തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കുക്കുമ്പര്‍

തടി കുറയ്ക്കാന്‍ സാധിയ്ക്കുന്ന, സീറോ കലോറിയുള്ള ഒന്നാണ് കുക്കുമ്പര്‍ അഥവാ ചെറുവെള്ളരി. ഇത് സാലഡായി കഴിയ്ക്കാം,വേണമെങ്കില്‍ ജ്യൂസാക്കി കുടിയ്ക്കാം. ഇതെല്ലാം തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കും. വിശപ്പ് കുറയ്ക്കുന്നതും ഒപ്പം പോഷകം നല്‍കുന്നതും ധാരാളം നാരുകള്‍ അടങ്ങിയതുമാണ് ഇവ നല്‍കുന്ന ഗുണം.ഇവ പ്രധാന ഭക്ഷണത്തിനൊപ്പം സാലഡായോ മറ്റോ കഴിയ്ക്കുന്നത് ദഹനം എളുപ്പമാക്കും, ഭക്ഷണത്തിന്റെ അളവും കുറയ്ക്കും. വെള്ളത്താല്‍ സമ്പുഷ്ടമാണ് ഇത്.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പോഷക സമൃദ്ധമായ ഇത് നാരുകളാല്‍ സമ്പുഷ്ടമാണ്. ഫാറ്റും കലോറിയും ഇതില്‍ ഏറെ കുറവാണ്. അതേ സമയം ധാരാളം ജലാംശവുമുണ്ട്.ഇത് ജ്യൂസാക്കി കഴിയ്ക്കാം, വേവിച്ച് കഴിയ്ക്കാം. സാലഡ് രൂപത്തില്‍ കഴിയ്ക്കാം. ഇത് ജ്യൂസ് അടിച്ച് ഇതില്‍ പിങ്ക് ഹിമാലയന്‍ സാള്‍ട്ട്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണ്.

anaswara baburaj

Recent Posts

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

1 min ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

1 hour ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

2 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

3 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

3 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

3 hours ago