Kerala

സ്ഥലത്തെ കാരണവന്മാർ പറഞ്ഞു അത് വഖഫ് ഭുമിയെന്ന് ! യാതൊരു രേഖകളുമില്ലാതെ മാനന്തവാടിയിലും 5.45 ഏക്കർ ഭൂമിയിൽ വഖഫ് ബോർഡിന്റെ അവകാശവാദം; 20 കുടുംബങ്ങൾ കുടിയിറക്കൽ ഭീഷണിയിൽ

വയനാട്: മുനമ്പം ഒറ്റപ്പെട്ടതാണെന്നും കേരളത്തിൽ ആവർത്തിക്കില്ലെന്നും ലീഗ് നേതാക്കളടക്കം ആണയിടുമ്പോഴും വീണ്ടും വഖഫ് അവകാശവാദം. മാനന്തവാടിയിലാണ് 5.45 ഏക്കർ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ വാർഡിൽ താമസിക്കുന്ന 8 കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഈ മാസം 14 നു മുമ്പ് രേഖകൾ ഹാജരാക്കണമെന്നും 19 നകം അദാലത്തിൽ പങ്കെടുക്കണമെന്നുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിലവിൽ 8 കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നതെങ്കിലും 20 കുടുംബങ്ങൾക്ക് കുടിയിറക്കൽ ഭീഷണിയുണ്ട്. അദാലത്തിൽ പങ്കെടുത്തില്ലെങ്കിൽ ഭൂമി വഖഫായി പ്രഖ്യാപിച്ച് ഏകപക്ഷീയമായ വിധിയുണ്ടാകുമെന്നാണ് നോട്ടീസിൽ പറയുന്നത്.

യാതൊരു രേഖയുമില്ലാതെയാണ് വഖഫ് ബോർഡ് ഭൂമിയിൽ അവകാശവാദം ഉന്നയിച്ചത്. സ്ഥലത്തെ ചില പ്രധാന കാരണവന്മാർ ഭൂമി വഖഫ് ആണെന്ന് ബോർഡിനെ അറിയിച്ചെന്നാണ് ന്യായീകരണം. തവിഞ്ഞാൽ ഹയാത്തുൽ ഇസ്‌ലാം ജമാഅത്താണ് ഭൂമിയിൽ അവകാശവാദം ഉന്നയിച്ചത്. തലപ്പുഴ വാർഡിലെ 47/ 1, 48/ 1 എന്നീ സർവ്വേ നമ്പറുകളിലുള്ള ഭൂമിയിലാണ് ഇപ്പോൾ അവകാശവാദം ഉന്നയിച്ചത്. മുനമ്പം വിഷയം ഒറ്റപ്പെട്ട സംഭവമാണെന്നും കേരളത്തിൽ മറ്റൊരിടത്തും ആവർത്തിക്കാൻ സാധ്യതയില്ലെന്നുമായിരുന്നു സർക്കാരിന്റെയും മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും പറഞ്ഞിരുന്നത്. എന്നാൽ സമാനമായ വഖഫ് അധിനിവേശം കേരളം മൊത്തം വ്യാപിക്കുന്നു എന്നാണ് മാനന്തവാടി തെളിയിക്കുന്നത്. മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിലെ 1428 നമ്പർ ആധാരം പ്രകാരം ഭൂമി വഖഫ് ആണെന്നാണ് ബോർഡ് ആരോപിക്കുന്നത്. വഖഫ് ആക്ട് സെക്ഷൻ 54 പ്രകാരമാണ് നോട്ടീസ്.

B4 Admin

Recent Posts

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

11 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

13 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

13 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

13 hours ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

14 hours ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

19 hours ago