Thursday, December 18, 2025

കടന്നൽ ആക്രമണം: ഏഴ് പേര്‍ക്ക് പരിക്ക്, ആരുടെയും നില ഗുരുതരമല്ല

മൂവാറ്റുപുഴ: കടന്നൽ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. ചാലികടവ് പാലത്തിന് സമീപമാണ് കടന്നൽ ആക്രമണം നടന്നത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന 5 വിദ്യാർത്ഥികൾക്കും ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച മറ്റ്‌ രണ്ടുപേർക്കുമാണ്
കടന്നലിന്റെ കുത്തേറ്റത്.

കടന്നലിന്റെ കുത്തേറ്റവരെയെല്ലാം അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം എല്ലാവരെയും ആശുപത്രിയിൽ നിന്നും തിരിച്ചയച്ചു.

Related Articles

Latest Articles