Friday, September 25, 2026

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് കുറഞ്ഞു; ഇടുക്കിയിൽ ജലനിരപ്പ് 2400.64 അടിയായി

മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് കുറഞ്ഞു. 141.80 അടിയായാണ് കുറഞ്ഞത്. സ്പിൽ വേയിലെ ഷട്ടറുകൾ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം അടച്ചു. ഒരു ഷട്ടർ പത്ത് സെന്റി മീറ്റർ ആണ് തുറന്നിട്ടുള്ളത്. അതേസമയം ഇടുക്കിയിലെ‌ ജലനിരപ്പ് 2400.64 അടിയായി ഉയർന്നിട്ടുണ്ട്

ഇന്നലെ രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ തുറന്നത് വീടുകളിൽ ‌വെള്ളം കയറുന്ന സ്ഥിതി ഉണ്ടാക്കിയിരുന്നു. പത്ത് ഷട്ടറുകളാണ് രാത്രിയിൽ തമിഴ്നാട് തുറന്നത്. പ്രതിഷേധം ഉണ്ടായതോടെ പിന്നീട് ഒമ്പത് ഷട്ടറുകളും അടയ്ക്കുകയായിരുന്നു.

Related Articles

Latest Articles