ന്യൂഡല്‍ഹി: വാട്‌സാപ്പ് വഴി വീഡിയോ വൈറസ് ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം-ഇന്ത്യ (സി.ഇ.ആര്‍.ടി.)മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശേഷിയുള്ളതാണ് എംപി4 ഫയല്‍ (വീഡിയോ ഫയല്‍) രൂപത്തിലുള്ള വൈറസ്.
വൈറസാണെന്നു തിരിച്ചറിയാതെ വീഡിയോ ഡൗണ്‍ലോഡ് ചെയ്താല്‍ ഉപകരണങ്ങളെ ബാധിക്കും. അതിഗുരുതരസ്വഭാവമുള്ള ആക്രമണമാണിതെന്ന് സി.ഇ.ആര്‍.ടി. വ്യക്തമാക്കി. വാട്‌സാപ്പിന്റെ പുതിയ പതിപ്പുപയോഗിക്കുകയാണെങ്കില്‍ ഈ വൈറസിന്റെ ആക്രമണം തടയാനാകുമെന്ന് സി.ഇ.ആര്‍.ടി അറിയിച്ചു.ഇന്ത്യയിലെ ഇന്റര്‍നെറ്റ് സംവിധാനത്തിലുണ്ടാകുന്ന സുരക്ഷാവീഴ്ച, ഹാക്കിങ് എന്നിവ തടയുന്നതിന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി. മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് സി.ഇ.ആര്‍.ടി.
അതേസമയം, ആക്രമണം ഉപയോക്താക്കളെ ബാധിച്ചിട്ടില്ലെന്ന് വാട്‌സാപ്പ് വ്യക്തമാക്കി. സുരക്ഷ മെച്ചപ്പെടുത്തുന്നതിന് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് വാട്‌സാപ്പ് വക്താവ് അറിയിച്ചു.
ഇസ്രയേലി ചാരസോഫ്റ്റ്വേറായ പെഗാസസ് ഉപയോഗിച്ച് നൂറിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സെപ്റ്റംബറില്‍ വാട്‌സാപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു സുരക്ഷാചോര്‍ച്ച കണ്ടെത്തുന്നത്.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…