Monday, September 21, 2026

വയനാട് വീണ്ടും കടുവ ശല്യം; വളര്‍ത്തു മൃഗങ്ങൾക്ക് നേരെ ആക്രമണം രൂക്ഷം, പ്രതിഷേധവുമായി നാട്ടുകാര്‍

വയനാട്: ചീരാലില്‍ വീണ്ടും കടുവ ശല്യം. വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായി. ഒരു പശുവിനെ കടുവ കടിച്ചു കൊന്നു. രണ്ട് പശുക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതിനെതിരെ പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. കൂടാതെ കടുവയെ മയക്കു വെടിവച്ചു പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു.

രണ്ടാഴ്ചക്കിടെ പ്രദേശത്ത് കടുവ ആക്രമണം രൂക്ഷമാണ്. ഇതുവരെ മൂന്ന് വളര്‍ത്തുമൃഗങ്ങളാണ് ചത്തത്.
ചീരാല്‍ മുണ്ടക്കൊല്ലിയിലാണ് വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ കടുവയുടെ ആക്രമണമുണ്ടായത്.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയായിരുന്നു. മുണ്ടകൊല്ലി കണ്ണാംപറമ്പില്‍ ഡാനിയേല്‍, കളത്തുംപടിക്കല്‍ അയ്യപ്പന്‍, കണ്ടര്‍മല വേലായുധന്‍ എന്നിവരുടെ വളര്‍ത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.

Related Articles

Latest Articles