Saturday, November 7, 2026

ബസിലെ ജീവനക്കാരുടെ അക്രമം: പിതാവിനെയും മകളെയും കണ്ടക്ടര്‍ തള്ളിയിട്ടു, കാലിലൂടെ ബസ് കയറിയിറങ്ങി

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ ബസില്‍ നിന്ന് പിതാവിനെയും മകളെയും തള്ളി താഴെയിട്ടു. സുല്‍ത്താന്‍ ബത്തേരി കാര്യമ്പാടി സ്വദേശി ജോസഫിനെയും മകള്‍ നീതുവിനേയുമാണ് ബസ് ജീവനക്കാര്‍ തള്ളി താഴെയിട്ടത്. പരശുരാമ എന്ന ബസിലെ ജീവനക്കാരാണ് അക്രമം കാണിച്ചതെന്ന് നീതു പറയുന്നു.

നിലത്തു വീണ ജോസഫിന്റെ കാലില്‍ ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങിയതിനെ തുടര്‍ന്ന് കാലിന്റെ എല്ലുകള്‍ പൊട്ടി. നീതുവിനും നേരിയ പരിക്കുണ്ട്. മകളെ സ്‌റ്റോപ്പില്‍ ഇറക്കാതെ കുറച്ചു ദൂരം മുന്നോട്ട് പോയി നിര്‍ത്തിയ ബസിലേക്ക് കയറിയ ജോസഫ് ബസ് ജീവനക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.

ഇതേതുടര്‍ന്ന് ജീവനക്കാരന്‍ ജോസഫിനെയും മകളേയും ബസില്‍ നിന്ന് തള്ളി താഴെയിടുകയായിരുന്നു. തുടര്‍ന്ന് മുന്നോട്ടെടുത്ത ബസിന്റെ പിന്‍ചക്രം ജോസഫിന്റെ കാലില്‍ കയറി ഇറങ്ങി. ജോസഫിന്റെ രണ്ട് കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Related Articles

Latest Articles