Thursday, January 1, 2026

മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതിസൃഷ്ടിച്ച കടുവ കൂട്ടിനുള്ളിലായി; നാട്ടുകാരുടെയും വനം വകുപ്പിന്റെയും ഉറക്കം കെടുത്തിയ കടുവയെ കൂട്ടിലാക്കിയതിങ്ങനെ…

കൽപ്പറ്റ : വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങി ജനങ്ങളെ ഭീതിയിലാക്കിയ കടുവ വനം വകുപ്പിന്റെ കൂട്ടിലായി. കുപ്പമുടി എസ്റേറ്റ് പൊൻമുടി കോട്ടയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കം കളഞ്ഞ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി നടക്കുകയായിരുന്നു.

നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ചുകൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കടുവയെ കൂട്ടിലാക്കാനായി നിരവധിത്തവണ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. പ്രതിഷേധം വർധിച്ചതോടെ ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളുമടക്കം മേഖലയിൽ സ്ഥാപിച്ചു. കുപ്പമുടി എസ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് ഒടുവിൽ കുടുങ്ങിയത്.

Related Articles

Latest Articles