ദില്ലി : ഇന്ന് ഭാരതത്തെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറിയെന്നും ആഗോള വിഷയങ്ങളില്‍ ഇന്ന് ഭാരതവുമായി കൂടിയാലോചിക്കാതെ തീരുമാനങ്ങള്‍ ആരും എടുക്കാറില്ലെന്നും വെളിപ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. നാഗ്പുരില്‍ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ക്വാഡ്, ബ്രിക്‌സ് തുടങ്ങിയ സംഘടനകളില്‍ ഇന്ത്യ ഭാഗമായതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, നമ്മള്‍ സ്വതന്ത്ര രാഷ്ട്രമായതിനാല്‍ വ്യത്യസ്ത ആളുകളുമായി ഇടപഴകി നമ്മുടെ താത്പര്യങ്ങള്‍ എങ്ങനെയാണ് നടപ്പാക്കേണ്ടതെന്ന് പഠിക്കണ്ടേതുണ്ടെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
അതിർത്തിയിലെ ഇന്ത്യ -ചൈന പ്രശ്നനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
“അതിര്‍ത്തി പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ കഴിയാതെ വരുകയും സേനകള്‍ നേര്‍ക്കുനേര്‍ നിലക്കൊള്ളുകയും ചെയ്യുമ്പോള്‍ ബാക്കിയുള്ള എല്ലാ ബന്ധവും പൂര്‍വ്വസ്ഥിതിയിലാകുമെന്ന് പ്രതീക്ഷിക്കരുതെന്ന് എന്റെ ചൈനീസ് എതിരാളികളോട് പറയാറുണ്ട്. അതൊരിക്കലും സാധ്യമല്ല”-എസ് .ജയശങ്കർ പറഞ്ഞു.

