Saturday, May 18, 2024
spot_img

ശബരിമല സന്നിധിയിലേക്ക് തിരുവാഭരണ പേടകങ്ങളുടെ രണ്ടാം ദിവസത്തെ യാത്ര ആരംഭിച്ചു, അയിരൂർ പുതിയകാവ് ക്ഷേത്ര സന്നിധിയിൽ നിന്ന് ഇന്നത്തെ യാത്ര ആരംഭിച്ചത് പുലർച്ചെ മൂന്നുമണിക്ക്, തിരുവാഭരണ പാതയിലെ സ്വീകരണ സ്ഥലങ്ങളിൽ വൻ ഭക്തജനത്തിരക്ക്, യാത്ര തത്സമയം പ്രേക്ഷക ലക്ഷങ്ങളിലെത്തിച്ച് തത്വമയി

https://www.youtube.com/live/dPz-Xp5NK4g?si=uoA0_2yy317V-03Z
തിരുവാഭരണ ഘോഷയാത്ര യാത്ര രണ്ടാം ദിവസത്തെ പ്രയാണം ആരംഭിച്ചു . അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ നിന്നാണ് രണ്ടാം ദിവസത്തെ യാത്ര ആരംഭിച്ചത് .രാവിലെ 7 :30 തോട് കൂടി വടശ്ശേരിക്കരയിൽ എത്തിച്ചേരും ഉച്ചക്ക് ഒരു മണിക്ക് പെരുനാട് ശാസ്താ ക്ഷേത്രത്തിലാണ് സ്വീകരണം . അവിടെ നിന്നും ളാഹ ഫോറെസ്റ്റ് ഗെസ്റ്റ് ഹൗസിൽ രാത്രി 9 മണിയോടെ എത്തിച്ചേരും .ളാഹ ഫോറെസ്റ്റ് ഗെസ്റ്റ് ഹൗസിലാണ് ഇന്നത്തെ വിശ്രമം .

ഇന്നലെ ഉച്ചക്ക് ഒരുമണിയോട് കൂടിയാണ് പന്തളം കൊട്ടാരത്തിൽ നിന്നും തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് ഉള്ള യാത്ര ആരംഭിച്ചത് . പതിവുപോലെ മണികണ്ഠൻ ആൽത്തറയിൽ ആദ്യ സ്വീകരണം നൽകി ,പിന്നീട് കുളനട ദേവി ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾക്ക് സ്വീകരണം നൽകി.കുളനട ദേവി ക്ഷേത്രത്തിലാണ് പേടകങ്ങൾ തുറന്ന് ദർശനം നടത്തനുള്ള അവസരം ഭക്തജനങ്ങൾക്ക് ഉണ്ടായത് .ആയിരകണക്കിന് ജനങ്ങളാണ് കുളനട ദേവി ക്ഷേത്ര പരിസത്ത് തിരുവാഭരണം തൊഴാൻ എത്തിയത് .അവിടെ നിന്നും കിടങ്ങനൂരിലായിരുന്നു പിന്നീട് സ്വീകരണം .

അതുകഴിഞ്ഞ് ആറന്മുള പിന്നിട്ട് അയിരൂർ പുതിയകാവ് ക്ഷേത്രത്തിലായിരുന്നു ഇന്നലത്തെ സമാപനം .തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന വഴികളിലുടനീളം വലിയ ഭക്തജന സാനിധ്യം ഉണ്ടായിരുന്നു .സ്വീകരണ സ്ഥലങ്ങളിലെല്ലാം വാൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത് പ്രത്യേകിച്ചും അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ വൻ ജനാവലി തന്നെ തിരുവാഭരണം കണ്ടു തൊഴാൻ എത്തിയിരുന്നു .
https://www.youtube.com/live/dPz-Xp5NK4g?si=uoA0_2yy317V-൦൩സ്

Related Articles

Latest Articles