Friday, December 26, 2025

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച്‌ നേപ്പാളില്‍ പ്രതിഷേധം; പ്ലക്കാര്‍ഡുകളും ജയ് ശ്രീറാം വിളികളുമായി നിരത്തിലിറങ്ങിത് ആയിരങ്ങള്‍

ദില്ലി : പ്രവാചകനെ നിന്ദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ആക്രമണം നേരിടുന്ന മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്‌ക്ക് പിന്തുണയുമായി നേപ്പാളിലെ ഹിന്ദുക്കള്‍.

ആയിരക്കണക്കിന് ഹിന്ദുക്കളാണ് ” വീ സപ്പോര്‍ട്ട് നൂപുര്‍ ശര്‍മ്മ” എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി നിരത്തിലിറങ്ങിയത്. ജയ് ശ്രീറാം വിളികളും റാലിയിലൂടനീളം മുഴങ്ങി.

ചാനല്‍ ചര്‍ച്ചയ്‌ക്കിടെ മുഹമ്മദ് നബിയെ നിന്ദിച്ചുവെന്നാരോപിച്ചാണ് മതമൗലിവാദികള്‍ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ പ്രതിഷേധം ആരംഭിച്ചത്. ഇതിന് പിന്നാലെ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. വിവിധ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നൂപുര്‍ ശര്‍മ്മയ്‌ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേപ്പാളിലെ ഹിന്ദു സംഘടനകള്‍ ബിജെപി നേതാവിന് പിന്തുണയുമായെത്തിയത്. നേപ്പാളി പതാകകളും നൂപൂര്‍ ശര്‍മ്മയ്‌ക്ക് അനുകൂലമായ ബാനറുകളും വീശുന്ന ആളുകളുടെ നിരവധി വീഡിയോകള്‍ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുണ്ട്.

നേരത്തെ ഡച്ച്‌ എംപിയായ ഗീര്‍ട്ട് വൈല്‍ഡേഴ്‌സും നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. നെതര്‍ലന്‍ഡ്സിലെ ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ സ്ഥിരമായി കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് വൈല്‍ഡേഴ്സ്. എന്നാല്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് ശേഷം, വൈല്‍ഡേഴ്‌സിനും വധഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.

Related Articles

Latest Articles