Weapons
പാലക്കാട്: പാലക്കാട് വടിവാളുൾപ്പെടെയുള്ള ആയുധങ്ങൾ (Weapons Seized) ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. എലപ്പുളളിയിൽ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ ശേഷം എസ്ഡിപിഐ തീവ്രവാദികൾ രക്ഷപെട്ട പാതയോരത്താണ് ആയുധങ്ങൾ കണ്ടെത്തിയത്. ഇത് ഇവർ കൃത്യം നടത്തിയതിനുശേഷം ഉപേക്ഷിച്ചതാണോ എന്നതുൾപ്പെടെ സംശയിക്കുന്നുണ്ട്.ആയുധം കണ്ട നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. നാല് വടിവാളുകൾ ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കിടന്നത്.
ദേശീയപാതയ്‌ക്ക് സമീപമുള്ള സർവ്വീസ് റോഡിനോട് ചേർന്നാണ് ആയുധങ്ങൾ കണ്ടത്. ഇത് കണ്ടവർ സ്‌റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സിഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് ആയുധങ്ങൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചു. നാല് വടിവാളുകളിൽ രണ്ടെണ്ണത്തിൽ തുരുമ്പ് പിടിച്ചതായി കാണുന്നുണ്ട്. എന്നാൽ ഒരെണ്ണം ഏറെക്കുറെ പുതിയതാണ്. രക്തക്കറയോ മറ്റ് അടയാളങ്ങളോ പ്രത്യക്ഷത്തിൽ കണ്ടെത്തിയിട്ടില്ല. എലപ്പുളളിയിലെ കൊലപാതകവുമായി ആയുധങ്ങൾക്ക് ബന്ധമുണ്ടോയെന്ന് ശാസ്ത്രീയ പരിശോധനയ്‌ക്ക് ശേഷമേ പറയാനാകൂവെന്ന് സിഐ പറഞ്ഞു.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…