തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള മറ്റ് 12 ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെ കൂടുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ അഞ്ചുപേര്‍ക്ക് സൂര്യാതപവും ഒരാള്‍ക്ക് സൂര്യാഘാതവുമേറ്റു. ആകെ 71 പേരാണ് ഇന്നലെ ചൂട് സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയത്.
പത്തു ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്തെ സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് തുടരുകയാണ്. ആലപ്പുഴയില്‍ നാളെ ശരാശരിയില്‍ നിന്നും മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും ശരാശരിയിലും ഉയര്‍ന്ന താപനിലയായിരിക്കും.
വയനാട് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ ചില സ്ഥലങ്ങളില്‍ വേനല്‍മഴ പെയ്യാനും സാധ്യതയുണ്ട്.

