Saturday, January 3, 2026

നൂറിലധികം പേർ ഇനി ഒത്തുചേരരുത്; ഒത്തുചേർന്നാൽ പോക്കറ്റ് കാലിയാകും; പിഴ തുക 10,000 ൽ നിന്ന് 25,000 രൂപയായി ഉയർത്തി

രാജസ്ഥാൻ: ദില്ലി, ഉത്തർപ്രദേശ് എന്നിവയ്ക്ക് ശേഷം അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാർ കൊറോണ വൈറസ് കേസുകൾ പെട്ടെന്നു വർദ്ധിക്കുന്നതിനിടയിൽ സംസ്ഥാനത്തൊട്ടാകെയുള്ള വിവാഹങ്ങളിൽ 100 ​​അതിഥികളുടെ പരിധി വീണ്ടും ഏർപ്പെടുത്താൻ തീരുമാനിച്ചു. COVID-19 കൂടുതൽ വ്യാപിക്കുന്നത് തടയുന്നതിനായി വിവാഹങ്ങളിൽ നൂറിലധികം പേരുടെ ഒത്തുചേരലിനുള്ള പിഴ വർധിപ്പിക്കാനും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിവാഹങ്ങൾ പോലുള്ള ഏതെങ്കിലും പരിപാടിയിൽ നൂറിലധികം ആളുകൾ തടിച്ചുകൂടിയതായി കണ്ടെത്തിയാൽ പിഴ തുക 10,000 ൽ നിന്ന് 25,000 രൂപയായി ഉയർത്തണമെന്ന് മുഖ്യമന്ത്രി ഗെലോട്ട് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. കൂടാതെ, വൈറസ് പടരുന്നത് തടയാനുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Related Articles

Latest Articles