കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കര്‍ദയിലുള്ള ബല്‍റാംപൂര്‍ ബസു ആശുപത്രിയിലാണ് നവംബര്‍ 4 ശിബ്ദാസ് ബാനര്‍ജി എന്ന 75 കാരനെ കോവിഡ് ബാധിച്ച് ചികിത്സയ്ക്ക് എത്തിച്ചത്. നവംബര്‍ 13ന് ഇദ്ദേഹം മരിച്ചെന്ന് ആശുപത്രി അധികൃതര്‍ കുടുംബാംഗങ്ങളെ അറിയിച്ചു. കൂടാതെ ഒരു മൃതദേഹവും വിട്ടുനല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബം മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഒരാഴ്ച്ച കഴിഞ്ഞ് ബാനര്‍ജിയുടെ ശ്രദ്ധ ചടങ്ങുകള്‍ കുടുംബം നടത്താനിരിക്കേ വെള്ളിയാഴ്ച്ചയാണ് മൃതദേഹം മാറിയെന്നും ശിബ്ദാസ് ബാനര്‍ജി ജീവനോടെയുണ്ടെന്നും ആശുപത്രിയില്‍ നിന്നും അറിയിപ്പ് വരുന്നത്. ശിബ്ദാസിനെ അഡ്മിറ്റ് ചെയ്ത അതേദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഹിനിമോഹന്‍ മുഖര്‍ജിയുടെ മൃതദേഹമാണ് കുടുംബം ആള് മാറി സംസ്കരിച്ചത്.

