Thursday, May 16, 2024
spot_img

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; പൊതുഗതാഗതം ഉണ്ടാകില്ല, ലോക്ക്ഡൗണ്‍ മാനദണ്ഡം പരിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ശനിയും ഞായറും സമ്പൂർണ ലോക്‌ഡൗൺ. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ഡി.​ജി.​പി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അവശ്യസർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് അനുമതി. ബാങ്കുകളും ഇന്ന് പ്രവർത്തിക്കില്ല. അവശ്യസേവന മേഖലയ്‌ക്കായി കെഎസ്‌ആർടിസി സർവീസ്‌ നടത്തും.

അതേസമയം ടിപിആർ അടിസ്ഥാനത്തിൽ ഏർപ്പെടുത്തി വരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തിയിൽ മുഖ്യമന്ത്രി അവലോകന യോ​ഗത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇളവുകൾ സംബന്ധിച്ച് പഠിക്കാൻ വിദഗ്‌ധ സമിതിക്ക് മുഖ്യമന്ത്രി കർശന നിർദേശം നൽകി. ബുധനാഴ്ചക്കകം ഇതുസംബന്ധിച്ച നിർദേശം സമർപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോടും വിദഗ്‌ധസമിതിയോടും ആവശ്യപ്പെട്ടു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles