Tuesday, December 23, 2025

തെരഞ്ഞെടുപ്പ് വാഗ്‌ദാനം പാഴായി; ഡിസംബർ മുതൽ ക്ഷേമ പെൻഷനുകൾ മുടങ്ങി; 2000 കോടി സമാഹരിച്ച് കുടിശ്ശിക തീർക്കാനുള്ള പിണറയി സർക്കാരിന്റെ പദ്ധതി പാളി

രണ്ടു മാസങ്ങളായി മുടങ്ങി കിടക്കുന്ന ക്ഷേമപെൻഷൻ കുടിശിക ഇന്ന് വിതരണം ചെയ്യും. രണ്ടു മാസത്തെ കുടിശികയിൽ ഡിസംബറിലെ പെൻഷനാണ് ഇന്ന് മുതൽ വിതരണം ചെയ്യുക. ക്ഷേമ കുടിശിക അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇന്ന് മുതൽ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിൽ പെൻഷൻ എത്തിത്തുടങ്ങുമെന്നാണ് അറിയിച്ചത്.

സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് ഇപ്പോൾ പെൻഷൻ തുക നൽകുന്നത്. 2000 കോടി സമാഹകരിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും 1300 കോടി രൂപ മാത്രമാണ് ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത്. 900 കോടിയാണ് ഒരു മാസം ക്ഷേമപെൻഷൻ നൽകാൻ വേണ്ട തുക. എന്നാൽ രണ്ടു മാസത്തെ കുടിശിക നൽകാൻ ഇനിയും 500 കോടി രൂപ ആവശ്യമാണ്.

Related Articles

Latest Articles