Sunday, May 19, 2024
spot_img

തോക്ക് ചൂണ്ടി ലോറി തട്ടിയെടുത്തു ; സാഹസികമായി പ്രതികളെ പിടിച്ച് പോലീസ്

കാസര്‍കോട്: തോക്ക് ചൂണ്ടി ചെങ്കൽ ലോറികൾ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഹൈദരലി, സയാഫ്, രാകേഷ് കിഷോർ, മുഹമ്മദ് സഫാൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പ്രതികളെ വളരെ സാഹസികമായാണ് പോലീസ് പിടികൂടിയത്. പോലീസിന് നേരെയും ഇവർ തോക്ക് ചൂണ്ടിയിരുന്നു.

കടമ്പാര്‍ ബജ്ജയില്‍ വച്ചാണ് രണ്ട് ലോറികൾ തട്ടിക്കൊണ്ടു പോയത്. കാറും ബൈക്കും കുറുകെ ഇട്ട് തോക്ക് ചൂണ്ടി ഡ്രൈവര്‍മാരെ ആക്രമിച്ചാണ് ഇവർ ലോറികൾ തട്ടിയെടുത്തത്. ലോറി ഡ്രൈവർമാരുടെ മൊബൈല്‍ ഫോണുകളും പണവും ഇവർ കവർന്നിരുന്നു. നാസിക്ക് സ്വദേശിയായ രാകേഷ് കിഷോറുള്‍പ്പെടുന്ന ആറംഗ സംഘമാണ് ആക്രമണത്തിനും തട്ടിക്കൊണ്ടുപോകലിനും പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രാകേഷ് കിഷോര്‍, ചിഗുര്‍പദവിലെ മുഹമ്മദ് സഫ് വാന്‍ എന്നിവരെ ആദ്യം പിടികൂടിയിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് മറ്റ് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്

Related Articles

Latest Articles