Monday, May 20, 2024
spot_img

ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: മമത ബാനര്‍ജിക്ക് ജയം; തരിപ്പണമായി സിപിഎം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ മമത ബാനര്‍ജിയ്ക്ക് വിജയം. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് 26,320 വോട്ടുകൾ ലഭിക്കും. നോട്ടയ്ക്ക് കഷ്ടിച്ച് തൊട്ടുമുകളിൽ മാത്രമെത്തിയ സിപിഎം ബംഗാളിൽ തകർന്നടിഞ്ഞു.

മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് മണ്ഡലമായ ഭവാനിപൂർ വിട്ട് നന്ദിഗ്രാമിൽ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം. അതേസമയം, ഫലപ്രഖ്യാപനത്തിന് ശേഷം ബം​ഗാളിൽ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താൻ അധികൃതർക്ക് തെരഞ്ഞെെടുപ്പ് കമ്മീഷൻ നിർദേശം നൽകി. എന്നാല്‍, കമ്മീഷന്‍റെ നിര്‍ദേശം ലംഘിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങി.

Related Articles

Latest Articles