Monday, January 5, 2026

ബംഗാള്‍ അക്രമം; കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി ഇന്ദിര ബാനര്‍ജി പിന്മാറി

ദില്ലി: പശ്ചിമ ബംഗാളിലെയുണ്ടായ അക്രമങ്ങള്‍ സംബന്ധിച്ച പൊതുതാല്‍പര്യ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് സുപ്രീംകോടതി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി പിന്മാറി. ബംഗാളിലെ അക്രമങ്ങളിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് കേൾക്കുന്നതിൽ നിന്നാണ് സുപ്രീംകോടതി ജഡ്ജി പിന്മാറിയത്.

വാദം കേള്‍ക്കുന്നതില്‍ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ബംഗാള്‍ സ്വദേശിനിയായ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി വ്യക്തമാക്കി. അതേസമയം മറ്റൊരു ബെഞ്ച് ഈ കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles