cricket

വിൻഡീസിന് നാല് വിക്കറ്റുകൾ നഷ്ടം ; നിർണ്ണായക മത്സരത്തിൽ പിടിമുറുക്കി ഇന്ത്യ

ഫ്‌ളോറിഡ: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 8 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ് വിൻഡീസ് .

കുൽദീപ് യാദവും ആർഷദീപ് സിങും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ബാറ്റർമാർ ഫോമിലേക്കുയർന്നതാണ് ഇന്ത്യൻ ടീമിന് ആശ്വാസം പകരുന്നുണ്ടെങ്കിലും ഇന്നത്തെ മത്സരം തൊറ്റാൽ ടീമിന് പരമ്പര നഷ്ടമാകും. ആദ്യ രണ്ട് മത്സരങ്ങളും തോറ്റതാണ് ടീമിന് തിരിച്ചടിയാകുന്നത്. ഇന്നത്തെ മത്സരം വിജയിക്കാനായാൽ അടുത്ത മത്സരം കൂടി പരമ്പര നേടാനുള്ള സാധ്യത നിലനിർത്താം.പുതുമുഖ ബാറ്റർ തിലക് വർമ മൂന്നുമത്സരത്തിലും സ്ഥിരതയോടെ ബാറ്റുചെയ്തത് പ്രതീക്ഷ നൽകുന്നുണ്ട്. അരങ്ങേറ്റത്തിൽ പരാജയപ്പെട്ടെങ്കിലും ഓപ്പണർ യശസ്വി ജയ്‌സ്വാൾ സ്ഥാനം നിലനിർത്തും. സഹ ഓപ്പണർ ശുഭ്മാൻ ഗിൽ ഫോമിലേക്കുയരാത്തത് ആശങ്കപരത്തുന്നു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനും മത്സരം നിർണായകമാണ്. ആദ്യ രണ്ടു കളികളിലും സഞ്ജു ബാറ്റിങ്ങിൽ പരാജയപ്പെട്ടു. മൂന്നാം കളിയിൽ അവസരം ലഭിച്ചതുമില്ല.

B4 Admin

Recent Posts

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

6 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

23 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

23 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

24 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

1 day ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

1 day ago