ആധുനിക ലോകത്തെ നിയന്ത്രിക്കുന്നതും ചലിപ്പിക്കുന്നതും നാം കണ്ണുകൊണ്ട് കാണാത്ത അതിസൂക്ഷ്മമായ ചില സിലിക്കൺ ചിപ്പുകളാണ്. നമ്മുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോണുകൾ മുതൽ ബഹിരാകാശ പേടകങ്ങളും ചാറ്റ് ജിപിറ്റി പോലുള്ള കൃത്രിമബുദ്ധി (AI) സംവിധാനങ്ങളും വരെ പ്രവർത്തിക്കുന്നത് ‘സെമികണ്ടക്ടറുകൾ’ അഥവാ അർദ്ധചാലകങ്ങൾ ഉള്ളതുകൊണ്ടാണ്. ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക യുദ്ധങ്ങളുടെ പ്രധാന കേന്ദ്രം ഇന്ന് ഈ ചിപ്പുകളുടെ നിർമ്മാണമാണ്. #semiconductors #siliconchips #aitechnology #globaltechwar #microchips #smartphones #techrevolution #geopolitics #futuretech #supplychain #tatwamayinews

