Monday, December 15, 2025

ചന്ദ്രനിൽ ഇന്ത്യയുദിച്ചിട്ട് ഏഴ് ദിന രാത്രങ്ങൾ ! ചന്ദ്രയാൻ-3 കഴിഞ്ഞ 7 ദിവസങ്ങളിൽ ചന്ദ്രനിൽ ചെയ്തത് എന്തൊക്കെ ? അറിയേണ്ടതെല്ലാം

ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഭാഗമായി മനുഷ്യകുലത്തിന് അപരിചിതമായിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിക്രം ലാൻഡർ സേഫ് ലാൻഡിംഗ് ചെയ്തിട്ട് നാളെ ഒരാഴ്ച തികയും.ഈ മാസം 23 ന് ഇന്ത്യൻ സമയം വൈകുന്നേരം 6. 04 നാണ് വിക്രം ലാൻഡർ ചന്ദ്രന്റെ മണ്ണിൽ സുരക്ഷിതമായി നിലത്തിറങ്ങിയത്. ദൗത്യത്തിന്റെ ഓരോ ഘട്ടവും , പേടകമയക്കുന്ന ചിത്രങ്ങളും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ജനങ്ങളെ അറിയിച്ചിരുന്നു. ഒരു ചാന്ദ്ര ദിനം അതായത് ഭൂമിയിലെ 14 ദിനമാണ് റോവറിന്റെ ആയുസ്. അതിനാൽ തന്നെ സമയത്തിനെതിരായ ഓട്ടത്തിലാണ് പ്രഗ്യാൻ എന്ന് സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ (എസ്എസി) ഡയറക്ടർ നിലേഷ് എം ദേശായി വ്യക്തമാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ അജ്ഞാതമായ ഭൂപ്രദേശത്തിലൂടെ ആറ് ചക്രങ്ങളുമായി നീങ്ങുന്ന റോവറിനെ നിയന്ത്രിക്കാനും വേണ്ടത്ര ശാസ്ത്രീയ പരിശോധനകൾ നടത്താനും ഐഎസ്ആർഒ ശാസ്ത്രജ്ഞർ രാപ്പകൽ പ്രയത്നിക്കുകയാണ്.

ചന്ദ്രയാൻ-3 ദൗത്യത്തിന്റെ അവസാന 7 ദിവസത്തെ പ്രധാന സംഭവവികാസങ്ങൾ എന്തൊക്കെയാണ് ?

  1. ഓഗസ്റ്റ് 23: സോഫ്റ്റ് ലാൻഡിംഗിന് തൊട്ടുപിന്നാലെ, വിക്രം ലാൻഡറിലെ ക്യാമറയിൽ പതിഞ്ഞ ലാൻഡിംഗ് സൈറ്റിന്റെ ഒരു ഭാഗം കാണിക്കുന്ന ആദ്യ ചിത്രം ISRO പങ്കിട്ടു. ലാൻഡറും ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സും (MOX) തമ്മിൽ ആശയവിനിമയം സ്ഥാപിച്ചു. ഇറങ്ങുന്നതിനിടെ ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി ക്യാമറയിൽ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നു.
  2. ആഗസ്റ്റ് 24: ചന്ദ്രയാൻ -3 ന്റെ റോബോട്ടിക് റോവറായ പ്രഗ്യാൻ, ലാൻഡറിൽ നിന്ന് പുറത്തിറങ്ങി. എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രൊപ്പൽഷൻ മൊഡ്യൂളിലെ SHAPE പേലോഡ് ഉൾപ്പെടെ ലാൻഡർ മൊഡ്യൂൾ പേലോഡുകൾ സജീവമാക്കി.
  3. ഓഗസ്റ്റ് 25: പ്രഗ്യാൻ റോവർ പുറത്തിറങ്ങുന്നതും ചന്ദ്രോപരിതലത്തിലെ ചലനത്തിന്റെയും വീഡിയോ ഐഎസ്ആർഒ പുറത്തുവിട്ടു. റോവറിന്റെ സോളാർ പാനൽ വൈദ്യുതി ഉൽപ്പാദനം സാധ്യമാക്കി. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഏകദേശം എട്ട് മീറ്ററോളം സഞ്ചരിച്ചതായി ISRO റിപ്പോർട്ട് ചെയ്തു. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ മൊഡ്യൂൾ, റോവർ എന്നിവയിലെ എല്ലാ പേലോഡുകളും പ്രതീക്ഷിച്ച പോലെ പ്രവർത്തിച്ചു.

4 . ഓഗസ്റ്റ് 26: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ മൂന്ന് ലക്ഷ്യങ്ങളിൽ രണ്ടെണ്ണം കൈവരിച്ചു, ഇൻ-സിറ്റുവിലെ ശാസ്ത്രീയ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. എല്ലാ മിഷൻ പേലോഡുകളും സാധാരണ നിലയിൽ പ്രവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലാൻഡിംഗ് സ്പോട്ടിന് ശിവശക്തി എന്ന് പേര് നൽകി, ഓഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിനം’ ആയി പ്രഖ്യാപിച്ചു.

  1. ഓഗസ്റ്റ് 27: ചന്ദ്രോപരിതലത്തിലെ താപനില വ്യതിയാനങ്ങൾ ചിത്രീകരിക്കുന്ന ഒരു ഗ്രാഫ് ISRO പങ്കിട്ടു. ചന്ദ്രന്റെ ഉപരിതല തെർമോഫിസിക്കൽ പരീക്ഷണം (ChaSTE) ഉപരിതല താപ സ്വഭാവം മനസ്സിലാക്കാൻ ചന്ദ്രന്റെ മേൽമണ്ണിന്റെ താപനില അളന്നു.

6 . ഓഗസ്റ്റ് 28: ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യം ആദിത്യ-എൽ1ന്റെ വിക്ഷേപണം 2023 സെപ്റ്റംബർ 2-ന് നടക്കുമെന്ന് ഐഎസ്ആർഒ പ്രഖ്യാപിച്ചു. പ്രഗ്യാൻ യാത്രയ്ക്കിടെ ഒരു ഗർത്തത്തെ കണ്ടതായും തുടർന്ന് സഞ്ചാര പാത മാറ്റിയതായും ISRO റിപ്പോർട്ട് ചെയ്തു, ഇത് റോവറിന്റെ പൊരുത്തപ്പെടുത്തലും പ്രതിരോധശേഷിയും പ്രകടമാക്കി.

7 . ഓഗസ്റ്റ് 29: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൾഫർ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ – 3.
അലുമിനിയം, കാത്സ്യം, ക്രോമിയം മൂലകങ്ങളുടെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചു
പ്രഗ്യാൻ റോവറിലെ LIBS ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഇവ കണ്ടെത്തിയത്

Previous article
Next article

Related Articles

Latest Articles