Monday, May 20, 2024
spot_img

എന്താണ് കാന്‍സര്‍ ; സംശയങ്ങൾക്കും, നിവാരണങ്ങൾക്കും ,അറിയേണ്ടതെല്ലാം

കാന്‍സര്‍ വന്നാല്‍ ജീവിതം തന്നെ പോയി എന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. പലപ്പോഴും തുടക്കത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ നമ്മളുടെ ജീവന്‍ പോലും നഷ്ടപ്പെടുത്തുന്ന രോഗമാണ് ഇത്. എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാനും സാധിക്കും.ഇന്ന് ലോകത്തില്‍ പലതരത്തിലുള്ള കാന്‍സര്‍ രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യഭാഗങ്ങളില്‍ മുതല്‍ ചെവിയിലും ചുണ്ടിലും വരെ ഇന്ന് കാന്‍സര്‍ വരുന്നു. കാന്‍സര്‍ വന്നുകഴിഞ്ഞാല്‍ ഇതിന്റെ ഏറ്റവും ഭീകരമായ അവസ്ഥ ഇതിന്റെ ചികത്സാരീതികളും അതിലൂടെ കടന്ന് പോകുന്ന രോഗിയുടെ മാനസികാവസ്ഥയുമാണ്.

എന്താണ് കാന്‍സര്‍?

ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് അസാധാരണമായ രീതിയില്‍ കോശങ്ങള്‍ വളരുന്നതാണ് കാന്‍സറിലേയ്ക്ക് എത്തുന്നത്. പലപ്പോഴും അസാധാരണമായി നമ്മള്‍ ശരീരത്തില്‍ കാണുന്ന മുഴ, അല്ലെങ്കില്‍ തടിപ്പ് എന്നിവ കാന്‍സറിന്റെ ലക്ഷണമാകാം.വായയില്‍ ഉണ്ടാകുന്ന കാന്‍സര്‍ ആണെങ്കില്‍ വ്രണങ്ങളോട് കൂടിയായിരിക്കും കാണപ്പെടുന്നത്. തൊണ്ടയിലും ഗര്‍ഭാശയത്തിലും അതുപോലെ, തല, പ്രോസ്‌റ്റേറ്റ് എന്നിവിടങ്ങളിലെല്ലാം കാന്‍സര്‍ മുഴയായും തടിപ്പായും കാണപ്പെടുന്നു.ചര്‍മ്മത്തില്‍ ഉണ്ടാകുന്ന നിറവ്യത്യാസം, കാക്കപ്പുള്ളി, അറിമ്പാറ എന്നിവ പോലും കാന്‍സറിന്റെ ലക്ഷണമാകാം. മലദ്വാരത്തില്‍ കാന്‍സര്‍ വന്നാല്‍ രക്തസ്രാവവും മൂക്കില്‍ കാന്‍സര്‍ വന്നാലും ബ്ലഡ് കാന്‍സര്‍ വന്നാലും ശരീരത്തില്‍ നിന്നും രക്തം പോകുന്നത് ഒരു ലക്ഷണമാണ്.

കാന്‍സര്‍ ചികിത്സിച്ച് ഭേദമാകകാന്‍ സാധിക്കുമോ?

തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. കാന്‍സര്‍ ഓരോ സ്‌റ്റേജില്‍ എത്തും തോറും അത് ഭേദമാകാനുള്ള സാധ്യതയും കുറയുകയാണ്. ഡോക്ടര്‍മാരുടെ നിർദ്ദേശ പ്രകാരം കാന്‍സര്‍ രോഗം കണ്ടെത്തിയാല്‍, അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരാന്‍ എത്രത്തോളം സമയം എടുക്കും എന്ന് ആദ്യം നോക്കുന്നു. ഇതിലൂടെയാണ് രോഗി ഏത് സ്‌റ്റേജില്‍ ആണ് എത്തി നില്‍ക്കുന്നത് എന്ന് മനസ്സിലാക്കുന്നത്.അതിനുശേഷമാണ് ചികിത്സാരീതികള്‍ നിര്‍ണ്ണയിക്കുന്നത്. സര്‍ജറിയാണ് ചെയ്യുന്നതെങ്കില്‍ ഡോക്ടര്‍ കാന്‍സര്‍ ബാധിച്ച ടിഷ്യൂ നീക്കം ചെയ്യുന്നു. അല്ലെങ്കില്‍ കീമോതെറാപ്പി ചെയ്ത് നീക്കം കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നു.ഇവ ചെയ്യുന്നതിന് മുന്‍പ് രോഗികള്‍ക്ക് മരുന്നും അതുപോലെ, ഇഞ്ചക്ഷനും ഉണ്ടായിരിക്കും.

പിന്നീട് ഉള്ളതാണ് റേഡിയേഷന്‍ തെറാപ്പി. ഇതില്‍ നല്ല ഹൈ എനര്‍ജി റേയ്‌സ് ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നു. അതുത്തതാണ് ടാര്‍ഗറ്റഡ് തെറാപ്പി. ഇത് കാന്‍സറിന്റെ വളര്‍ച്ച തടയുന്നതിനായി ഉപയോഗിക്കുന്നതാണ്. ഇത് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ കാന്‍സര്‍ രോഗത്തിന് ചേരുന്നതാണോ ഈ തെറാപ്പി എന്ന് ഉറപ്പ് വരുത്തണം. ഈ ട്രീറ്റ്‌മെന്റ് ചെയ്യുന്നതിന് മുന്‍പ് മരുന്ന് നല്‍കും.
അടുത്തതാണ് ഇമ്മ്യൂണോ തെറാപ്പി. നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ചികിത്സാരീതിയാണ് ഇത്.

Related Articles

Latest Articles