ശബ്ദതരംഗങ്ങളെ വൈദ്യുതതരംഗങ്ങളാക്കി മാറ്റുവാനുപയോഗിക്കുന്ന ഉപാധിയാണ് മൈക്രോഫോൺ. മൈക്ക് എന്ന ചുരുക്ക പേരിലും ഇതറിയപ്പെടുന്നു. 1876 ൽ എമൈൽ ബെർലിനെർ എന്നയാളാണ് ആദ്യത്തെ മൈക്രോഫോൺ നിർമ്മിച്ചത്. ടെലിഫോണിൽ ഉപയോഗിക്കാനായിരുന്നു ഇത്. ഇന്ന് ടി.വി,ടേപ് റെക്കോർഡർ, ടെലിഫോണുകൾ, ചലച്ചിത്ര ക്യാമറകൾ, ശ്രവണ സഹായികൾ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളിൽ മൈക്രോഫോൺ ഉപയോഗികുന്നു.സാധാരണ മൈക്രോഫോണുകൾ വിദ്യുത്കാന്തികപ്രേരണം വഴിയാണ് പ്രവർത്തിക്കുന്നത്. കപ്പാസിറ്റൻസിൽ വരുന്ന മാറ്റങ്ങൾ, പീസോഇലക്ട്രിക് ജനറേഷൻ, പ്രകാശത്തിന്റെ മോഡ്യുലേഷൻ എന്നിവ ഉപയോഗപ്പെടുത്തുന്നവയുമുണ്ട്.
മൈക്രോഫോണിന് തന്നെ ഒരു ആംപ്ലിഫയർ ആവശ്യമില്ല. മൈക്രോഫോണിൽ നിന്നുള്ള സിഗ്നൽ ബ്രോഡ്കാസ്റ്റ് ചെയ്യാൻ ഏത് സ്പീക്കർ ഉപയോഗിച്ചാലും ആംപ്ലിഫയർ ആവശ്യമാണ്. ശബ്ദ തരംഗ സമ്മർദ്ദത്തെ ഒരു വൈദ്യുത സിഗ്നലാക്കി മാറ്റുന്ന ഒരു ഡയഫ്രം ആണ് മൈക്ക്. ഡയഫ്രത്തിൽ നിന്ന് വരുന്ന അനലോഗ് തരംഗരൂപത്തെ പ്രക്ഷേപണത്തിനായി ഡിജിറ്റൽ രൂപത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഒരു ആധുനിക വയർലെസ് മൈക്കിന് മിക്കവാറും DAC ഉണ്ടായിരിക്കും.

