Wednesday, September 30, 2026

ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രസംഗം; സപീക്കർ എ.എൻ ഷംസീർ രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി അഖില തന്ത്രി പ്രചാരക സഭ

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പ്രസ്താവനയിൽ പ്രതിഷേധം കനക്കുന്നു. നിരവധി ഹൈന്ദവ സംഘടനകളാണ് സ്പീക്കറുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് രംഗത്ത് വന്നത്. ഹിന്ദു ആരാധനാമൂർത്തിയായ ഗണപതിയെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ സ്പീക്കർ എഎൻ ഷംസീറിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഭഗവാൻ ഗണപതി മിത്താണെന്നും ശാസ്ത്രീയമായി ചിന്തിക്കണമെന്നുമായിരുന്നു സ്പീക്കറിന്റെ വാക്കുകൾ.

ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ കേരള ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മതവികാരം വ്രണപ്പെടുത്തിയ ഷംസീർ മാപ്പ് പറഞ്ഞ് സ്പീക്കർ സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച മാർച്ച് ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്തു.

ഷംസീറിനെതിരെ നടപടിയാവശ്യപ്പെട്ട് അഖില തന്ത്രി പ്രചാരക സഭയും രംഗത്ത് വന്നു. അഖില തന്ത്രി പ്രചാരക സഭ സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി. ഷംസീർ ഭരണഘടന പദവി ദുർവിനിയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് അഖില തന്ത്രി പ്രചാരക സഭ ഗവർണർക്ക് പരാതി നൽകിയത്. ഷംസീറിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഹൈന്ദവ സംഘടനകളുടെ തിരുമാനം.

Related Articles

Latest Articles