Monday, June 17, 2024
spot_img

വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ പാക് അനുകൂല സ്റ്റാറ്റസ്; യുവതി അറസ്റ്റിൽ

വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ ‘പാക് അനുകൂല’ സ്റ്റാറ്റസ് പങ്കുവെച്ച മുസ്ലീം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുധോളി സ്വദേശിയായ കുത്മ ഷെയ്ഖ് ഉർഫ് ക്രുതുജാബി എന്ന യുവതിയാണ് അറസ്റ്റിലായത്. അറസ്റ്റിലായ യുവതിയെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. തുടർന്ന് ജാമ്യം നേടിയ ശേഷം യുവതിയും കുടുംബവും പ്രദേശത്ത് വർഗ്ഗീയ വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കുന്നതായി പരാതി ലഭിച്ചു.

മാർച്ച് 24 ന് അറസ്റ്റിലായ പെൺകുട്ടിയെ കോടതി മാർച്ച് 26ന് സോപാധിക ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. മാർച്ച് 23 ന് പാകിസ്താൻ റെസല്യൂഷൻ ഡേയോട് അനുബന്ധിച്ചായിരുന്നു യുവതി പാക് അനുകൂല വാട്സ്ആപ്പ് സന്ദേശം പങ്കുവെച്ചത്. എല്ലാ രാജ്യങ്ങൾക്കും സമാധാനവും സമൃദ്ധിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്ന ഒരു സ്റ്റാറ്റസ് ആണ് താൻ പങ്കുവെച്ചതെന്നായിരുന്നു യുവതിയും കുടുംബവും പറയുന്നത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് ലോകേഷ് ഭരമപ്പ ജഗലാസർ പറഞ്ഞു.

Related Articles

Latest Articles