Thursday, May 16, 2024
spot_img

കോളുകളിൽ പങ്കുചേരുന്നതിന് ലിങ്കുകൾ; ഗ്രൂപ്പ് കോളുകളിൽ ഇനി 32 പേർ വരെ ; പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കൾക്ക് വീഡിയോ , വോയിസ് കോളുകളിൽ പങ്കുചേരുന്നതിന് വേണ്ടി ലിങ്കുകൾ ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ കോൺഫറൻസിംഗ് ആപ്പുകൾ വാഗ്ദാനം ചെയ്യുന്ന ഫീച്ചറിന് സമാനമാണ് ഇത്.

ഒരു ലിങ്കിൽ ടാപ്പ് ചെയ്ത് കോളുകളിൽ ചേരാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് ഇത് . കോൾ ലിങ്കുകൾ എന്ന ഓപ്ഷനിൽ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ഓഡിയോ ,വീഡിയോ കോളിനായി ഒരു ലിങ്ക് സൃഷ്ടിക്കാനാകും. ഈ ആഴ്ച മുതൽ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭിച്ച് തുടങ്ങും.

വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് ഉള്ളവർക്ക് മാത്രമെ ഈ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളു എന്നും കമ്പനി വ്യക്തമാക്കി. ഇതിന് പുറമെ 32 പേർക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളുകളിൽ പങ്കുചേരാൻ അവസരം ഒരുക്കുന്നതിനുള്ള പരീക്ഷണം കമ്പനി നടത്തുകയാണ്.

Related Articles

Latest Articles