പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കൾക്ക് വീഡിയോ , വോയിസ് കോളുകളിൽ പങ്കുചേരുന്നതിന് വേണ്ടി ലിങ്കുകൾ ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ കോൺഫറൻസിംഗ് ആപ്പുകൾ വാഗ്ദാനം ചെയ്യുന്ന ഫീച്ചറിന് സമാനമാണ് ഇത്.
ഒരു ലിങ്കിൽ ടാപ്പ് ചെയ്ത് കോളുകളിൽ ചേരാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് ഇത് . കോൾ ലിങ്കുകൾ എന്ന ഓപ്ഷനിൽ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ഓഡിയോ ,വീഡിയോ കോളിനായി ഒരു ലിങ്ക് സൃഷ്ടിക്കാനാകും. ഈ ആഴ്ച മുതൽ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭിച്ച് തുടങ്ങും.
വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് ഉള്ളവർക്ക് മാത്രമെ ഈ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളു എന്നും കമ്പനി വ്യക്തമാക്കി. ഇതിന് പുറമെ 32 പേർക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളുകളിൽ പങ്കുചേരാൻ അവസരം ഒരുക്കുന്നതിനുള്ള പരീക്ഷണം കമ്പനി നടത്തുകയാണ്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…