Kerala

ചക്കയുടെയും മാങ്ങയുടെയും സീസണായാൽ പിന്നെ ചില്ലിക്കൊമ്പൻ എത്തും; ഇനി ഒന്നും കിട്ടിയില്ലെങ്കിലോ പരിഭവവുമില്ല!

പാലക്കാട്: ചക്കയുടെയും മാങ്ങയുടെയും സീസണായാൽ നെല്ലിയാമ്പതിയിലെ വനാതിർത്തികളിൽ ആനയിറങ്ങുന്നു. ആ കൊമ്പന് നാട്ടുകാർ ഇട്ടിരിക്കുന്ന പേരാണ് ‘ചില്ലിക്കൊമ്പൻ’. പ്രദേശത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെയാണ് ചില്ലിക്കൊമ്പൻ വിലസി നടക്കുന്നതും കാട് കയറുന്നതെന്നും നാട്ടുകാർ പറയുന്നു. നെല്ലിയാമ്പതിയിൽ ഇറങ്ങുന്ന ഈ കൊമ്പന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആഹാര സാധനങ്ങൾ മാങ്ങയും ചക്കയുമാണ്.

തേയിലത്തോട്ടത്തിലൂടെ ഉലാത്തുന്ന ആന പ്ലാവിൽ കയറുന്നതും മനസ് നിറയ്ക്കുന്ന കാഴ്ചയാണ്. നാട്ടിൽ ഇറങ്ങുന്ന കാട്ടാനകൾക്ക് അവയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തോട് ചേർത്താണ് ഇരട്ടപ്പേര് കിട്ടുന്നത്. അതാണ് ചിന്നക്കനാൽ, പെരിയ കനാൽ മേഖലയിൽ ഇറങ്ങി അരി തിന്നൽ പതിവാക്കിയ കൊമ്പനാനയെ അരിക്കൊമ്പൻ ആക്കിയത്. ഒപ്പമുണ്ടായിരുന്ന ചക്കക്കൊതിയനായ കൊമ്പനാനയെ ചക്കക്കൊമ്പൻ എന്നാണ് വിളിച്ചത്.

എന്നാൽ ചില്ലിക്കൊമ്പൻ എന്ന പേര് ആരാണ് നൽകിയതെന്ന് വ്യക്തമല്ല. മാങ്ങാ, ചക്ക സീസണായാൽ കാടിറങ്ങുന്ന ആന ഇവ കിട്ടാൻ എന്ത് വെല്ലുവിളിയും നേരിടുമെന്നാണ് സ്ഥലവാസികൾ പറയുന്നത്. മരത്തിന്റെ ഉയരം ചില്ലിക്കൊമ്പന് തടസവുമല്ല. മാവ് കുലുക്കി മാങ്ങ വീഴ്ത്തി തിന്നുന്നതാണ് ആനയ്ക്ക് ശീലമെന്നും നാട്ടുകാർ പറയുന്നു. പ്ലാവിൽ ചവിട്ടിക്കയറിയാണ് മുകളിലുള്ള ചക്ക എത്തിപ്പിടിച്ച് പറിക്കുന്നത്.

വയറു നിറഞ്ഞാൽ തേയില തോട്ടത്തിലൂടെ ഉലാത്തുന്ന ആന നാട്ടുകാരുടെ ഇഷ്ട കാഴ്ചയാണ്. തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് അടുത്തും ഓറഞ്ച് ഫാമിനടത്തും എത്താറുണ്ടെങ്കിലും മനുഷ്യരെ ആക്രമിക്കുന്ന പതിവ് ചില്ലിക്കൊമ്പനില്ല. ചക്കയോ , മാങ്ങയോ , തേങ്ങയോ മോഹിച്ച് വന്നിട്ടും അത് കിട്ടിയില്ലെങ്കിൽ പരിഭവങ്ങളുമില്ല. വന്നത് പോലെ കാട് കയറി തിരിച്ചുപോകുന്നതാണ് ശീലമെന്നും നാട്ടുകാർ പറയുന്നു.

B4 Admin

Recent Posts

ഗായിക റിമി ടോമി വിവാഹിതയായി മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ലിബിൻ മാത്യുവിന്റെ ജീവിതസഖിയായി താരം!

മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…

9 hours ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്: മികച്ച താരിഫ് ആനുകൂല്യങ്ങളോടെ ആഗോള വാണിജ്യ രംഗത്ത് ഭാരതം വീണ്ടും മുൻപന്തിയിൽ!

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…

9 hours ago

പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഏഷ്യൻ ചാമ്പ്യന്മാർ; ക്രിക്കറ്റ് മൈതാനത്തെ ആധിപത്യം വീണ്ടും ഉറപ്പിച്ച് യങ് ടൈഗേഴ്സിന്റെ മിന്നുന്ന വിജയം!

കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…

9 hours ago

വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ഭാരതം: രോഗനിർണ്ണയം ഇനി ശ്വാസത്തിലൂടെ സാധ്യമാക്കുന്ന നൂതന ഒപ്റ്റിക്കൽ സെൻസർ വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ!

ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…

9 hours ago

കർണാടക പിഎസ്‌സി നിയമന തട്ടിപ്പ്: 585 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇഡി, ചോദ്യപേപ്പർ ചോർച്ചയും കോടികളുടെ കോഴ ഇടപാടുകളും പുറത്ത്

കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…

9 hours ago

ജുവനൈൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: നിയമനിർമാണ സഭകളോട് കേരള ഹൈക്കോടതി

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…

9 hours ago