Saturday, May 4, 2024
spot_img

ചിത്രത്തിന് വിവരണം ആവശ്യമില്ല, താങ്കളെ കണ്ടുമുട്ടിയതില്‍ ഏറെ സന്തോഷിക്കുന്നു”: ജിമ്മിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പി.വി.സിന്ധു; വൈറൽ

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹന്‍ലാലിനെ നേരിട്ട് കണ്ടുമുട്ടിയതിലുള്ള സന്തോഷം പങ്കുവച്ച്‌ ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു. ഗോവയിലെ ഒരു ജിമ്മിൽ വച്ചിട്ടാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. തുടർന്ന് ഇതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിൽ രണ്ടുപേരും ഒരുമിച്ചുള്ള ചിത്രം പി.വി.സിന്ധു പങ്കുവച്ചിരിക്കുന്നത്.When PV Sindhu met Mohanlal at the gym, Viral Pic - News - IndiaGlitz.com

‘ചിത്രത്തിന് വിവരണം ആവശ്യമില്ല, താങ്കളെ കണ്ടുമുട്ടിയതില്‍ ഏറെ സന്തോഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് സന്തോഷം പങ്കുവച്ചു കൊണ്ട് ലൈക്കുകളും കമന്റും ചെയ്യുന്നത്. തുടർന്ന് നിമിഷനേരം കൊണ്ടു തന്നെ ചിത്രം വൈറലാവുകയും ചെയ്തു.

അതേസമയം കഴിഞ്ഞ മാസം നടന്ന ബാഡ്മിന്റൻ ഏഷ്യ ചാമ്പ്യൻഷിപ്പിൽ സിന്ധു വെങ്കലമെഡൽ നേടിയിരുന്നു. മാത്രമല്ല നേരത്തെ ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ സിന്ധു സ്വർണം നേടിയപ്പോൾ മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളി താരങ്ങൾ ആശംസകൾ അറിയിച്ചിരുന്നു. ബാഡ്മിന്റൻ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു.

Related Articles

Latest Articles