Sunday, January 4, 2026

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഈ മാസം ഏഴിന് ആരംഭിക്കാനിരിക്കെ ഓസ്ട്രേലിയക്ക് തിരിച്ചടി!പരിക്കേറ്റ ജോഷ് ഹേസൽവുഡ് പുറത്ത്

ഈ മാസം ഏഴിന് ഇംഗ്ലണ്ടിലെ ഓവലിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഓസ്‌ട്രേലിയൻ ടീമിന് കനത്ത തിരിച്ചടി. പരിക്കിൽ നിന്നും മുക്തനാകാത്തതിനാൽ സ്റ്റാർ പേസർ ജോഷ് ഹേസൽവുഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കില്ല. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു പിന്നാലെ ഓസ്‌ട്രേലിയയുടെ അഭിമാനപോരാട്ടമെന്ന് വിലയിരുത്തപ്പെടുന്ന ആഷസ് പരമ്പര നടക്കാനിരിക്കുകയാണ്. പൂർണമായും പരിക്കിൽ നിന്ന് മുക്തനാകാത്ത ഹേസൽവുഡിനെ കളിപ്പിച്ചാൽ തിരിച്ചടിയാകുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ കരുതുന്നത്. ഹേസൽവുഡിനു പകരം മൈക്കൽ നെസെർ ടീമിലിടം നേടി. ജൂൺ 16നാണ് ആഷസ് ആരംഭിക്കുക.

ഹേസൽവുഡിന്റെ അഭാവത്തിൽ സ്കോട്ട് ബോളണ്ട് മൂന്നാം പേസറായി കളിച്ചേക്കും. 32 വയസുകാരനായ ഹേസൽവുഡ് ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ മൂന്ന് മത്സരങ്ങളാണ് കളിച്ചത്. റോയൽ ചലഞ്ചേഴ്സിൻ്റെ താരമായിരുന്ന ഹേസൽവുഡ് ഗുജറാത്ത് ടൈറ്റൻസിനെതിരായ നിർണ്ണായക മത്സരത്തിനു മുൻപ് നാട്ടിലേക്ക് മടങ്ങിയിരുന്നു.

Related Articles

Latest Articles