Wednesday, October 21, 2026

ഉത്തര്‍പ്രദേശില്‍ രണ്ടു കുട്ടികള്‍ പാമ്പു കടിയേറ്റ് മരിച്ചു;പാമ്പ് കടിയേറ്റത് രാത്രി ഉറങ്ങികിടക്കവെ

ഉത്തര്‍പ്രദേശില്‍ രണ്ടു കുട്ടികള്‍ പാമ്പു കടിയേറ്റ് മരിച്ചു. നാലും ഏഴും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ഉത്തര്‍പ്രദേശില്‍ മരിച്ചത്. സോന്‍ഭദ്ര ബാരിപ്പൂര്‍ ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. റീത (4), സീത (7) എന്നിവരാണ് മരിച്ചത്.

രാത്രിയില്‍ വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് ഇരുവരെയും പാമ്പ് കടിച്ചത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Related Articles

Latest Articles