Wednesday, October 21, 2026

അർജുൻ എവിടെ ?സിഗ്നൽ ലഭിച്ചയിടങ്ങളിൽ ട്രക്കിനെ കണ്ടെത്താനായില്ല ! റഡാർ പരിശോധനയുടെ വ്യാപ്തി കൂട്ടും

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കവേ റഡാർ പരിശോധനയിൽ ലോഹ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലത്ത് മണ്ണ് നീക്കി പരിശോധിച്ചെങ്കിലും ആശ്വാസകരമായ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. രണ്ട് മണിക്കൂർ നീണ്ട മണ്ണ് മാറ്റിയുള്ള തെരച്ചിലിലും ട്രക്കിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കാത്തതിനാൽ കൂടുതൽ സ്ഥലത്തേക്ക് റഡാർ ഉപയോഗിച്ചുള്ള പരിശോധന നടത്തുകയാണ്.

ഡീപ്പ് സെർച്ച് മെറ്റൽ ഡിറ്റക്ടർ, ഫെറക്സ് ലോക്കേറ്റർ 120 എന്നീ ഉപകരണങ്ങൾ ഉപയോ​ഗിച്ചുള്ള പരിശോധനയിലാണ് നേരത്തെ സി​ഗ്നൽ ലഭിച്ചിരുന്നത്. രാവിലെ മുതൽ സ്കൂബ ഡൈവേഴേ്സ് സമാന്തരമായി ഗം​​ഗാവലി പുഴയിൽ തെരച്ചിൽ നടത്തുന്നുണ്ട്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന.

Related Articles

Latest Articles